ബാര്‍ കോഴ, എല്‍ഡിഎഫ് സമരത്തിനൊരുങ്ങുന്നു
ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 25നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തും. സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ചതായും ഇടതു മുന്നണി യോഗ ശേഷം നേതാക്കള്‍ പറഞ്ഞു.
മാണിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണെന്നാവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. എന്നാല്‍, ഏതുതരം അന്വേഷണം വേണമെന്നു പ്രത്യേകമായി ആവശ്യപ്പെടില്ല. മാണിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഹൈക്കോടതിയെ സമീപിക്കാനും യോഗം ചുമതലപ്പെടുത്തി.
സിപിഎമ്മിന്റേത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന സിപിഐയുടെ പരാമര്‍ശം ശരിയായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരഞ്ഞു. ഇതിനോടു മറ്റു കക്ഷി നേതാക്കളും യോജിച്ചു. തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും, ഇത്തരം പ്രശ്‌നങ്ങള്‍ മുന്നണിയെ പൊട്ടിത്തെറിയിലേക്കു നയിക്കരുതെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha