മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു; തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് 150 ഘന അടിയായി കുറച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. കഴിഞ്ഞദിവസം വരെ സെക്കന്‍ഡില്‍ 906 ഘന അടി വെള്ളം വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോയിരുന്നത് ഇന്നലെ രാവിലെ 150 ഘന അടിയായി തമിഴ്‌നാട് കുറച്ചിരുന്നു. ജലനിരപ്പ് 142 അടിയാക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തിന്റെ ഭാഗമാണിത്.
വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും 1125 ഘനയടി വെള്ളം തടാകത്തിലേക്ക് ഒഴുകിയെത്തി. ജലനിരപ്പ് ഉയര്‍ന്നതോടെ 22 ബ്ലോക്കുകളില്‍ 19 ലും ചോര്‍ച്ചയുണ്ട്. ബേബി ഡാമിലും ചോര്‍ച്ച ശക്തമായി.
ബേബിഡാമിന്റെ ചോര്‍ച്ച അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ഉടന്‍ ഡാം സന്ദര്‍ശിക്കണമെന്നും ഇന്നലെ ഡാം സന്ദര്‍ശിച്ച പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ പറഞു. വൈഗൈ ഡാമില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടും തമിഴ് നാട് വെള്ളം കൊണ്ടു പോകാതെ 142 അടിയായി ഉയര്‍ത്തിക്കാട്ടുക എന്ന ധാര്‍ഷ്ട്യസമീപനമാണ് തമിഴ് നാട് സ്വീകരിക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പുയരുന്നതിനൊപ്പം പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ചോര്‍ച്ച കൂടി. സുര്‍ക്കി മിശ്രിതം വന്നടിഞ്ഞ് അണക്കെട്ടിന്റെ മുന്‍വശത്തു ചതുപ്പ് രൂപപ്പെട്ടു. മണ്ണിനടിയിലൂടെ വലിയ ഉറവ പോലെയുള്ള ചോര്‍ച്ച ആശങ്ക പരത്തുന്നുണ്ട്. അണക്കെട്ടിന്റെ 22 ബ്ലോക്കുകളില്‍ 18 ബ്ലോക്കുകളിലൂടെയും വെള്ളം ചോര്‍ന്നൊഴുകുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha