ചാരക്കേസില്‍ താന്‍ ബലിയാടായെന്ന് സിബി മാത്യൂസ്
ഐഎസ്ആര്‍ഒ ചാരക്കേസില്‍ താന്‍ ബലിയാടായെന്നും, ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്. രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാണു സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവു ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാരാണ് അപ്പീല്‍ നല്‍കേണ്ടതെന്നു സിബി മാത്യൂസ് പറയുന്നു. നേരത്തെയും പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ബലിയാടായിട്ടുണ്ട്.
എതായാലും താന്‍ സ്വന്തം നിലയ്ക്ക് അപ്പീല്‍ നല്‍കും. 30ന് അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതി വിധിക്കുശേഷം ഇതാദ്യമായാണു സിബി മാത്യൂസ് പ്രതികരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha