ബാര്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബാര്‍ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. അതേസമയം, സര്‍ക്കാര്‍ നയം ഭാഗികമായി തളളിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഇതുവരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. ഈ മാസം ഒന്നിനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരായ കേസ്, ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്, മദ്യനയം സംബന്ധിച്ച കേസുകള്‍ ഒരുമിച്ച് പരിഗണിക്കാനും കേസ് 18ലേക്ക് മാറ്റാനും കോടതി തീരുമാനിച്ചത്. ഈമാസം 30 വരെയാണ് വിധി നടപ്പാക്കുന്നതിന് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അപ്പീല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രമുഖ അഭിഭാഷകനായ കപില്‍ സിബലിന് അയച്ചു കൊടുത്തിരിക്കുകയാണ്. ഇത് തിരിച്ചു കിട്ടാത്തതാണ് അപ്പീല്‍ വൈകാന്‍ കാരണമെന്നാണ് വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha