ഫേസ്ബുക്കില്‍ സ്ത്രീകളുടെ പേരില്‍ പണം തട്ടുന്ന സംഘം അറസ്റ്റില്‍
ഫേസ്ബുക്കിലൂടെ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവാക്കളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഇവരുടെ ചതിയില്‍വീണ് നിരവധിപേര്‍ക്കാണ് പണവും, മൊബൈല്‍ ഫോണുമെല്ലം നഷ്ടപ്പെട്ടത്. ഇത്തരത്തിലൊരു സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തു. വെള്ളറട വേങ്കോട് സ്വദേശികളായ രാജേഷ്, ഷിബു എന്നിവരെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ് ചെയ്തത്.
ഒരു മാസം മുമ്പാണ് രാജേഷും ഷിബുവും ചേര്‍ന്ന് പാറശഷ്ടാല സ്വദേശിയായ ജിനോഫിന്‍ എന്ന യുവാവിനെ കബളിപ്പിച്ച് തുടങ്ങിയത്. സുനന്ദ എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കിയാണ് കബളിപ്പിച്ചത്. സുനന്ദ എന്ന പ്രൊഫൈലില്‍ നിന്നും ജിനോഫിന് ഫ്രണ്ട്‌സ് റിക്വസ്‌റ് അയച്ചാണ് തുടക്കം. ജിനോഫ് ഈ അക്കൌണ്ടിലുള്ള ആളുമായി നിരന്തരം ചാറ്റിംഗും തുടങ്ങി. ഷിബുവും രാജേഷുമാണ് സുനന്ദയെന്ന പേരില്‍ ചാറ്റ് ചെയ്തത്. തുടര്‍ന്ന് ഫേസ് ബുക്ക് വഴി മൊബൈല്‍ ഫോണ്‍ വേണമെന്ന് ജിനോഫിനോട് ആവശ്യപ്പെട്ടു.
സുനന്ദ പെണ്‍കുട്ടിയാണെന്ന് സ്ഥിരീകരിക്കാന്‍ ഫോണില്‍ സംസാരിക്കണമെന്ന് ജിനോഫ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവരില്‍ ഒരാളുടെ ഭാര്യയെ കൊണ്ട് ജിനോഫുമായി സംസാരിപ്പിക്കുകയും മൊബൈല്‍ ഫോണുമായി വെള്ളറടയില്‍ എത്താമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഇക്കഴിഞ്ഞ ശനിയാഴ്ച ജിനോഫ് മൊബൈല്‍ ഫോണുമായി എത്തി. അധികം വൈകാതെ കാത്തുനിന്ന രാജേഷും ഷിബുവും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ജിനോഫിനെ ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ജിനോഫിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയവരോട് ഇയാള്‍ കള്ളനാണെന്ന് പറഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചു തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ജിനോഫിന്റെ തലയോട്ടിക്ക് കാര്യമായ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് അറസ്‌റുചെയ്തത്. ഇവര്‍ ഇത്തരത്തില്‍ കൂടുതല്‍ പേരെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha