വയനാട്ടില്‍ റിസോര്‍ട്ടിന് നേരെ ആക്രമണം; മോവോയിസ്റ്റുകളെന്ന് സംശയം
വയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോട്ടിനുനേരെ സായുധ സംഘം ആക്രമണം നടത്തി. തൊട്ടടുത്തു നിന്ന് മാവോവാദി അനുകൂല ഫ്‌ലെക്‌സുകളും ബോര്‍ഡുകളും കണ്ടെടുത്തു. മാവോയിസ്റ്റ് ആക്രമണ സാധ്യതയാണ് പോലീസ് പരിശോധിച്ചുവരുന്നത്.
പുലര്‍ച്ചെ മൂന്നുമണിയോടെ ചുറ്റുമുള്ള മുള്ളുവേലി തകര്‍ത്താണ് നാലംഗ സംഘം റിസോട്ടില്‍ ആക്രമണം നടത്തിയത്. ഇവര്‍ തമിഴിലും കന്നഡയിലും മുദ്രാവാക്യം വിളിച്ചാണ് എത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഗെയിം ഹാളിന്റേതുള്‍പ്പെടെ റിസോട്ടിന്റെ ചില്ലുകള്‍ തകര്‍ത്ത സംഘം ഓഫീസ് മുറിയില്‍ കയറി ലാന്റ് ഫോണും, പ്രിന്ററും, കമ്പ്യൂട്ടര്‍ മോണിറ്ററുകളും നശിപ്പിച്ചു.
സി.പി.ഐ മാവോയിസ്റ്റ് രൂപവത്കരണത്തിന്റെ പത്താം വാര്‍ഷികാഘോഷം വിജയിപ്പിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha