ഉന്നതര്‍ക്ക് വിശ്വാസം പോര… മനോജ് എബ്രഹാമിനും ശ്രീലേഖയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ശ്രീലേഖയേയും മനോജ് എബ്രഹാമിനെയും രാഹുല്‍ നായര്‍ കോഴ ഇടപാട് കേസില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവി എസ് അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.അദ്ദേഹം പറയുന്നത് ആരും വിശ്വസിക്കുന്നില്ല. സ്വാധീനവുമുണ്ട്. മാത്രവുമല്ല റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ ജില്ലയാണ് പത്തനംതിട്ട. ക്വാറികളുടെ കാര്യത്തില്‍ റവന്യൂമന്ത്രിക്ക് വന്‍ സ്വാധീനമാണുളളത്. അടൂര്‍ പ്രകാശിന്റെ തലയ്ക്ക്മീതെ പണം വാങ്ങി ഒരു എസ്.പിക്ക് ക്വാറിതുറക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം.
സംശയങ്ങള്‍ ബാക്കിയാക്കിയാണ് രാഹുല്‍.ആര്‍.നായര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. മനോജ് എബ്രഹാമിനും ശ്രീലേഖയ്ക്കുമെതിരെ മൊഴിയുണ്ടായിട്ടും അത് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യാറായില്ല. ഇരുവരും രാഹുലിനെ വിളിച്ചിട്ടുണ്ടെങ്കിലും അത് ക്വാറി സംബന്ധമായ കാര്യത്തിനല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അദ്ദേഹത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുക തന്നെ വേണം. കാരണം ഭാവിയില്‍ ആരും ഇത്തരമൊരു അഴിമതി നടത്തുകയോ അഴിമതിക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യരുത്.
മനോജും ശ്രീലേഖയും നിരപരാധികളാണെങ്കില്‍ അവര്‍ക്കെതിരെ രാഹുല്‍ മൊഴി നല്‍കുമോ എന്നതാണ് മറ്റൊരു സംശയം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തുന്ന ശുപാര്‍ശകള്‍ മേലുദ്യോഗസ്ഥരെ അിറയിക്കണമായിരുന്നു എന്ന വാദത്തില്‍ കഴമ്പില്ല. കാരണം അത്തരമൊരു ധൈര്യം കേരളത്തിലെ ഒരു ജീവനക്കാരനും കാണിക്കുകയില്ല. അങ്ങനെ കാണിച്ചവര്‍ക്ക് കണക്കിന് കിട്ടിയിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha