ജനപക്ഷയാത്രയ്ക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചതായി ആരോപണം
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ജനപക്ഷയാത്രയ്ക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചതായി ആരോപണം. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ബാറുടമയില്‍ നിന്ന് 5000 രൂപയാണ് പിരിച്ചത്. പണം പിരിച്ചെന്ന് തെളിയിക്കുന്ന രസീതുകള്‍ പുറത്തുവന്നു.
അതേസമയം, ജനപക്ഷയാത്രയ്ക്ക് ബാറുടമയില്‍ നിന്നു പണം പിരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വി.എം. സുധീരന്‍ പറഞ്ഞു. തൃശൂര്‍ ഡിസിസി പ്രസിഡന്റിനോട് വിഷയത്തില്‍ ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നു പിരിച്ച പണം കെപിസിസി സ്വീകരിക്കില്ലെന്നും സുധീരന്‍ പറഞ്ഞു
https://www.facebook.com/Malayalivartha