ബാര്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഇരുപത്തഞ്ചിലേക്ക് മാറ്റി
ബാര്‍ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് 25-ലേക്ക് മാറ്റി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്കുമെന്നും ഇതിനായി കൂടുതല്‍ സമയം വേണമെന്നുമുളള സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് കെ.ടി.ശങ്കരന്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. എന്നാല്‍ ഹര്‍ജി തീര്‍പ്പാകുന്നതുവരെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഈ മാസം 30 വരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി നല്കിയിരിക്കുന്നത്.
ബാറുകള്‍ തുറക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്കി 18 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വിധി വന്ന് 30 ദിവസത്തിനകം അപ്പീല്‍ നല്കിയാല്‍ മതിയെന്നാണ് ചട്ടം. ഇക്കാര്യം കോടതിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha