ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുക; നോട്ടപ്പുള്ളിയായാല്‍ രാഹുലിന്റെ ഗതിവരും
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് നിര്‍ബന്ധമായും വായിക്കണം. കാരണം നിഷ്‌ക്രിയതയാണ് അനുയോജ്യം. ഇല്ലെങ്കില്‍ രാഹുല്‍.ആര്‍.നായരുടെ ഗതിവരും.
കേരളത്തില്‍ അഴിമതിക്കുറ്റം ചുമത്തി നേരത്തെയും ഉദ്യോഗസ്ഥരെ കെട്ടുകെട്ടിച്ചിട്ടുണ്ട്. അഴിമതിക്കാരാണെന്ന് പത്രത്തില്‍ വന്നാല്‍ ഇന്നലെ കണ്ട് ചിരിച്ചവര്‍ വരെ കണ്ടില്ലെന്ന് നടിക്കും.
രാഹുല്‍.ആര്‍.നായര്‍ 17 ലക്ഷം മുടക്കി കൊച്ചിയില്‍ ഫഌറ്റ് വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. എന്നാല്‍ കാക്കനാട് രാഹുല്‍ വാങ്ങിയ ഫഌറ്റിന്റെ യഥാര്‍ഥ വില 52 ലക്ഷമാണ്. ഭാര്യയുടെ പിതാവ് നല്‍കിയ ഏഴു ലക്ഷമാണ് ഫഌറ്റിന് മുന്‍കൂര്‍ നല്‍കിയത്. തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ കാക്കനാട് ശാഖയില്‍ നിന്ന് 52 ലക്ഷം രൂപ വായ്പയെടുത്തു.
അതെസമയം, കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണര്‍ ആയിരിക്കെ ആരോപണ വിധേയനായ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പത്തനംതിട്ടയിലെ ഒരു ക്വാറി മുതലാളിക്കൊപ്പം വിദേശയാത്ര നടത്തിയതു സംബന്ധിച്ച് ഒരന്വേഷണവും നടത്തിയിട്ടുമില്ല. അദ്ദേഹം തന്നെയാണ് ക്വാറി തുറന്നു കൊടുക്കാന്‍ രാഹുല്‍ .ആര്‍.നായരോട് ശുപാര്‍ശ ചെയ്തത്.
കോഴ കൊടുത്തതായി പറയപ്പെടുന്ന ക്വാറി ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകാത്തതും ദുരൂഹമായി തുടരുന്നു. വൈക്കം സ്വദേശിയായ അജിത്താണ് കോഴ സ്വീകരിച്ചതായി പറയുന്നത്. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അജിത്ത് പറയുന്നു. ഇക്കാര്യം വെളിപ്പെടുത്ത് അജിത്ത് ആഭ്യന്തരമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. കോഴ കൊടുത്തതായി പറയപ്പെടുന്നയാള്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കൊക്കെ ക്രഷര്‍-ക്വാറി ഉടമകളുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ തന്ത്രപൂര്‍വം കളിക്കാന്‍ അറിയാവുന്ന ഇവരാകട്ടെ യാതൊരു കുരുക്കിലും അകപ്പെടുകയില്ല. താന്‍ ശരിയായ നിലയില്‍ ചെയ്ത കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് രാഹുല്‍.ആര്‍.നായര്‍ പറയുന്നുണ്ടെങ്കില്‍ അദ്ദേഹം ഇപ്പോള്‍ പ്രിതസ്ഥാനത്തായതിനാല്‍ ആരും ചെവിക്കൊള്ളുന്നില്ല.
17 ലക്ഷം കൈക്കൂലി വാങ്ങി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെടുമോ എന്ന ചോദ്യവും ബാക്കിയാവുന്നു. പ്രത്യേകിച്ച് തന്നെക്കാള്‍ ഉയര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ തുറന്നുകൊടുക്കാന്‍ ആവശ്യപ്പെട്ട ക്വാറികളില്‍ നിന്ന്. രാഹുല്‍.ആര്‍.നായരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ട് ഐപിഎസ് അസോസിയേഷന്‍ അനങ്ങിയതു പോലുമില്ല. കാരണം അവരുടെ ഉന്നത കരങ്ങളാണ് യുവ പോലീസ് മേധാവിയെ കുരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha