ബാര്‍കോഴ; ഇടതുമുന്നണിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് കെ.എം.മാണി
തനിക്കതിരായ ബാര്‍ കോഴ ആരോപണത്തില്‍ ഇടതുമുന്നണിയുടേത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ബാര്‍ മുതലാളിമാരുടെ ലക്ഷ്യം തന്നെയാണ് എല്‍.ഡി.എഫിനുള്ളതെന്നും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫിന്റെ സമരം യു.ഡി.എഫ് സര്‍ക്കാരിനെതിരേയാണ്. എല്‍.ഡി.എഫിന്റെ സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫില്‍ ആവശ്യപ്പെടും. സമരത്തെ നേരിടാന്‍ സര്‍ക്കാരിന് അറിയാമെന്നും മാണി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിന് പിന്നില്‍ ചില ശക്തികളുണ്ട്. ബിജുവിന്റെ ആരോപണത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസുകാരാണെന്ന ആരോപണം അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.
അര നൂറ്റാണ്ടായി പാലായില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരുന്ന ആളാണ് താന്‍. അങ്ങനെയുള്ള താന്‍ കോഴ വാങ്ങിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനം അത് വിശ്വസിക്കുമോ. അന്‍പത് കൊല്ലം തന്നെ ജയിപ്പിച്ചു വിട്ട ജനങ്ങള്‍ മണ്ടന്മാരാണോയെന്നും മാണി ചോദിച്ചു. എല്‍.ഡി.എഫില്‍ ചേരുന്നതിന് അപേക്ഷയുമായി താന്‍ പോയിട്ടില്ല. മുഖ്യന്ത്രി ആവണമെന്ന ആവശ്യം ഒരിടത്തും താന്‍ പ്രകടിപ്പിച്ചിട്ടില്ല. താന്‍ ഇവിടെയെങ്ങാനും ഒതുങ്ങി കഴിഞ്ഞോട്ടെയെന്നും ഒരു ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha