റോജിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി റോജി റോയിയുടെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ചിട്ടും നടപടിയെടുത്തില്ല. സംഭവത്തിന് പിന്നിലെ യഥാര്‍ഥ വസതുത പുറത്തു കൊണ്ടുവരണമെന്നും വി.എസ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
റോജിയുടെ മരണത്തെപ്പറ്റി പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നവംബര്‍ ആറിനാണ് കിംസ് ആശുപത്രി നഴ്‌സിങ് കോളെജിന്റെ പത്താം നിലയില്‍ നിന്ന് റോജി റോയി എന്ന 19കാരി വീണു മരിച്ചത്. ആത്മഹത്യയാണെന്ന് ആശുപത്രി അധികൃതര്‍ വരുത്തി തീര്‍ക്കുകയാണ് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി പ്രതിഷേധം നടത്തുകയാണ്.
ആശുപത്രി അധികൃതരോടുള്ള കൃതജ്ഞത കൊണ്ട് സ്ഥാപനത്തിന്റെ പേരുപോലും പറയാതെയാണ്ാ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് എന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയക്കൂട്ടായ്മ പ്രതിഷേധിക്കുന്നത്. അന്വേഷണം ആവശ്യപ്പെടുന്നവരുടെ വായടപ്പിക്കാന്‍ ആഭ്യന്തര മന്ത്രി വെറുതെ ഒരു പ്രസ്ഥാവന നടത്തി എന്നാണ് അവര്‍ ആരോപിക്കുന്നത്. ആഭ്യന്തരമന്ത്രി നടപടി എടുത്തില്ല എന്നുള്ള വി.എസിന്റെ പ്രസ്ഥാവനയും ിതു ശരിവയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha