മുഖ്യമന്ത്രിയാവാനില്ലന്ന് കെഎം മാണി; യുഡിഎഫില്‍ ഉറച്ച് നില്‍ക്കും, വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ നയതന്ത്രജ്ഞത
മുഖ്യമന്ത്രിയാവാനില്ലെന്നും യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെഎം മാണി പറഞ്ഞു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. മാണിയുടെ തീരുമാനത്തിലൂടെ വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ നയതന്ത്രജ്ഞതയാണെന്ന് വിലയിരുത്തുന്നു.
ബാര്‍കോഴ വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണന്ന് യോഗത്തില്‍ ഒരുവിഭാഗം നേതാക്കല്‍ ഉന്നയിച്ചു. ഉമ്മന്‍ചാണ്ടി ബാര്‍വിവാദം അഴിച്ചുവിടുകയും സമരം ചെയ്യാനായി ഇടതുമുന്നണിയെ പ്രേരിപ്പിക്കുയും ചെയ്തുവെന്നും ആരോപണമുണ്ട്. ചിഫ് വിപ്പ് പിസി ജോര്‍ജ്ജും ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ പേര് ആദ്യം തന്നെ പറഞ്ഞിരുന്നു. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോകുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടിയുണ്ടാക്കിയ വജ്രപൂട്ടാണിതെന്നും ആക്ഷേപമുണ്ട്. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയാല്‍ അത് തിരിച്ചടിയാവുന്നത് ഉമ്മന്‍ചാണ്ടിക്കാണ്. മാത്രമല്ല മാണിപോയാല്‍ പകരം സിപിഐയെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താനും ഉമ്മന്‍ചാണ്ടി വിചാരിച്ചിരുന്നു. അത് മുന്നില്‍കണ്ടാണ് ഉമ്മന്‍ചാണ്ടി സിപിഐയെ സിപിഎമ്മുമായി തമ്മിലടിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ തന്ത്രം വിജയിച്ചതിന് തെളിവാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറിയും പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള പരസ്യ വിഴുപ്പലക്കല്‍. മാണിയെ മെരുക്കാനുള്ള ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരുടെ ഗൂഡതന്ത്രമാണ് ഇവിടെ വിജയിച്ചത്.
പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണു ബാര്‍ കോഴയാരോപണമെന്നു പാര്‍ട്ടിയിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണിയുടെ പിന്മാറ്റം. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും ഒതുങ്ങിക്കഴിയാന്‍ അനുവദിക്കണമെന്നുമായിരുന്നു ഇന്നലെ നടന്ന യോഗത്തിനുശേഷം മാണിയുടെ പ്രതികരണം.പാര്‍ട്ടി സംസ്ഥാനസമിതി ഓഫീസില്‍ നടന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ മാണി ഇടതുമുന്നണിക്കും ബാര്‍ ഉടമകള്‍ക്കുമെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. കോഴയാരോപണം നടത്തിയ ബാര്‍ ഉടമകള്‍ക്കും ഇടതുമുന്നണിക്കും ഒരേ ലക്ഷ്യമാണ്. ആരോപണം സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നു. അതുകൊണ്ടുതന്നെ എല്‍.ഡി.എഫ്. പ്രഖ്യാപിച്ച സമരം യു.ഡി.എഫിനെതിരേയാണ്. കേരളാ കോണ്‍ഗ്രസ് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ്. എല്‍.ഡി.എഫിലേക്കു പോകേണ്ട ആവശ്യമില്ല. തങ്ങള്‍ ഇടതുമുന്നണിയിലേക്കു ചെല്ലുമെന്ന ആശങ്കയാണു സി.പി.ഐയുടെ പ്രതികരണങ്ങള്‍ക്കു പിന്നില്‍. എല്‍.ഡി.എഫില്‍ എടുക്കണമെന്ന അപേക്ഷയുമായി ആരെയും സമീപിച്ചിട്ടില്ല. പ്രതിപക്ഷം പ്രഖ്യാപിച്ച സമരം ചര്‍ച്ചചെയ്യണമെന്നുയു.ഡി.എഫ്. യോഗത്തില്‍ ആവശ്യപ്പെടും. ആരോപണമുന്നയിച്ച ബിജു രമേശിനു പിന്നില്‍ കേരളാ കോണ്‍ഗ്രസുകാരല്ല.
കോഴവിവാദം ബാര്‍ ഉടമകളുമായി സി.പി.ഐ. നടത്തുന്ന നാടകമാണെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി പി.ജെ. ജോസഫ് ആരോപിച്ചു. ഒരു തെളിവുമില്ലാത്ത ആരോപണം മാണിയെ വെട്ടിലാക്കാനും കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കാനും ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍, അതിനു പിന്നില്‍ ഏതു പാര്‍ട്ടിയാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha