സുധീരനെ കുടുക്കിയതാര്? സംഭാവന നല്‍കിയത് സുധീരന്റെ ഭാര്യയുടെ സ്വന്തം ചേച്ചിയുടെ പേരിലുള്ള ബാര്‍; 25,000 ചോദിച്ചു കൊടുത്തത് 5,000
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ജനപക്ഷയാത്രയ്‌ക്ക് ബാര്‍ ഉടമയില്‍ നിന്നും പണം വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കേരളത്തെ ഇളക്കി മറിച്ചിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടു വരാനായി ഏറ്റവുമധികം പ്രയത്‌നിച്ചത് വിഎം സുധീരനാണ്. അതിന്റെ തുടക്കമെന്നോണം സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടാനായി മുന്‍കൈ എടുത്തതും സുധീരനാണ്. ജനപക്ഷയാത്രയുടെ ഒരു മുദ്രാവാക്യമാണ് സമ്പൂര്‍ണ മദ്യ നിരോധനം എന്നത്. ഈ പശ്ചാത്തലത്തിലാണ് സുധീരന്റെ കണ്‍കണ്ട ശത്രുവായ ബാറുകാരുടെ കൈയ്യില്‍ നിന്നും കോണ്‍ഗ്രസുകാര്‍ സംഭാവന വാങ്ങിച്ചത് വലിയ വിവാദമായത്. സുധീരനെ സംബംന്ധിച്ച് അത് വലിയൊരു തിരിച്ചടിയുമായി.
ഈ അവസരത്തിലാണ് മലയാളി വാര്‍ത്ത സുധീരനെ കുടുക്കിയതാരാണെന്ന് അന്വേഷിച്ചത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യമറിഞ്ഞത്. സുധീരന് സംഭാവന നല്‍കിയത് സുധീരന്റെ ഭാര്യയുടെ സ്വന്തം ചേച്ചി പാര്‍ട്‌ണറായിട്ടുള്ള ഒരു ബാറില്‍ നിന്നാണ്.
തൃശൂര്‍ തിരുവില്ലാമലയിലുള്ള ഓക്ക്‌ട്രീ എന്ന ബാറിന്റെ 5 പാര്‍ട്ട്‌ണര്‍മാരില്‍ ഒരാളാണ് സുധീരന്റെ ഭാര്യയുടെ ചേച്ചിയായ ബേബി രാധാകൃഷ്‌ണന്‍. നാല് മാസം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോഴാണ് ബേബിയുടെ പേരില്‍ ബാറിന്റെ അവകാശം വന്നത്.
സുധീരന്റെ ജനപക്ഷ യാത്രയ്‌ക്കായുള്ള സംഭാവനയുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓക്‌ട്രീ ബാറിനെ സമീപിച്ചത്. 25,000 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിലപേശലിനൊടുവില്‍ 5,000 രൂപയാണ് അവര്‍ സംഭാവന നല്‍കിയത്. ഈ 5,000 രൂപയുടെ രസീതും നല്‍കി.
ജനപക്ഷയാത്രയ്‌ക്കെന്ന് പറഞ്ഞ് ആരോ പിരിവിനായി വീണ്ടും ആ ബാറിനെ സമീപിച്ചതാണ് പുലിവാലായത്. അവര്‍ നേരത്തെ തങ്ങള്‍ സംഭാവന നല്‍കിയതാണെന്ന് പറഞ്ഞു. തെളിവിനായി രസീതും കാണിച്ചു. ഈ വന്ന ആള്‍ക്കാരാണ് ഇത് ചോര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊടുത്തത്. ഇത് സുധീരന്റെ എതിര്‍ ഗ്രൂപ്പുകാരായ കോണ്‍ഗ്രസുകാര്‍ ആണെന്നാണ് ആ ബാറുകാര്‍ പറയുന്നത്. അതല്ല തങ്ങളെ കണ്ണീര്‍ കുടുപ്പിച്ച സുധീരനും ഇരിക്കട്ടെ ഒരു പണി എന്ന മട്ടില്‍ ബാറുകാര്‍ കുടുക്കിയതാണെന്നും ആക്ഷേപമുണ്ട്.
എന്തായാലും തന്നെക്കുടുക്കാന്‍ സ്വന്തക്കാര്‍ കൂട്ടു നിന്നതില്‍ സുധീരന്‍ കടുത്ത അമര്‍ഷത്തിലാണ്. അതുകൊണ്ട് തന്നെയാണ് ആ ബാറില്‍ നിന്ന് സംഭാവന വാങ്ങിച്ച കോണ്‍ഗ്രസ് മണ്‌ഡലം പ്രസിഡന്റിനെ കൈയ്യുടനെ സസ്‌പെന്‍ഡ് ചെയ്‌തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha