പെട്രോളിന് കേന്ദ്രം വില കുറച്ചപ്പോള്‍ കേരളം കൂട്ടി; ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനായ് സര്‍ക്കാര്‍
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചതിനു പിന്നാലെ ജനത്തിന് ഇരുട്ടടി നല്‍കി സംസ്ഥാന സര്‍ക്കാര്‍ രണ്ടാംതവണയും അധികനികുതി ചുമത്തി. പെട്രോളിന് 67 പൈസയും ഡീസലിന് 47 പൈസയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് നികുതി കമ്മിഷണര്‍ വ്യക്തമാക്കി. ഇന്ധനവിലകുറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വരുമാനനഷ്ടം കുറയ്ക്കാനാണ് വില്‍പ്പനനികുതി ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതോടെ സംസ്ഥാനത്ത് പെട്രോളിന്റെ നികുതി 28.72 ശതമാനവും ഡീസലിന്റേത് 22.07 ശതമാനവുമായി.
ഒരാഴ്ച മുമ്പു കേന്ദ്രം ഒന്നര രൂപ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ കടുത്ത നടപടി. ഒരുമാസത്തിനകം ഇതു രണ്ടാംതവണയാണ് അധികനികുതി ഭാരം ചുമത്തി ഉപയോക്താക്കളെ പിഴിയുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കൂപ്പുകുത്തിയെങ്കിലും അതിന്റെ ഗുണം ഉപയോക്താക്കള്‍ക്കു കിട്ടാതെപോയി.
സംസ്ഥാന സര്‍ക്കാരിന്റെ ധനപ്രതിസന്ധി മറികടക്കാനാണു ധനവകുപ്പ് അധികനികുതി ചുമത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞതവണ എണ്ണക്കമ്പനികള്‍ ഡീസല്‍ വില മൂന്നു രൂപ 60 പൈസയോളം കുറച്ച സാഹചര്യത്തില്‍ ഈ അവസരം മുതലെടുത്തു ഖജനാവ് കൊഴുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വഴിതേടുകയായിരുന്നു. വിലക്കുറവിന് അനുസൃതമായി ഡീസലിനും പെട്രോളിനും നികുതി ഇളവ് ഉപയോക്താവിനു ലഭിക്കേണ്ടതാണ്. ഇതു നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha