പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്
പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസിന്റെ ഓഫിസിലും വീട്ടിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വസ്തുവകകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. വിജിലന്‍സ് എസ് പി ടോമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അഞ്ച് ഡിവൈഎസ്പിമാര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് റെയ്ഡിനുള്ള അനുമതി നേടിയ ശേഷമാണ് പരിശോധന. അതീവ രഹസ്യമായി വിവരം സൂക്ഷിക്കുകയും ചെയ്തു. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് സുരൂജിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
സൂരജിന്റെ തിരുവനന്തപുരത്തെ ഓഫീസിലും വീട്ടിലും കൊച്ചി വെണ്ണിലയിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. കോടികളുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്്. രാവിലെ ഏഴ് മണിമുതലാണ് റെയ്ഡ് ആരംഭിച്ചത്. ബാങ്കില്‍ ക്ലര്‍ക്കായി ജോലി തുടങ്ങിയ സൂരജ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് അനധികൃതമായി കൈക്കലാക്കിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
സൂരജിന്റെ ഭാര്യയുടെയും മക്കളുടെയും പേരില്‍ കോടികളുടെ സ്വത്താണ് ഉള്ളത്. മാസങ്ങളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. സൂരജ് നടത്തിയ വസ്തു ഇടപാടുകളുടെ രേഖകള്‍ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിജിലന്‍സ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൂരജിന്റെ ബന്ധുക്കളുടെ പണമിടപാടുകളും പരിശോധിക്കും. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ റെയ്ഡില്‍ നിന്ന് ലഭിച്ചതായാണ് സൂചന.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞുമായി അടുപ്പമുള്ള സൂരജിനെതിരെ അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തുമെന്നും സൂചനയുണ്ട്. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുമായും ബന്ധമുള്ള ഉദ്യോഗസ്ഥനാണ് സുരജ്. ഈ രാഷ്ട്രീയ ബന്ധങ്ങള്‍ മനസ്സിലാക്കി തന്നെയാണ് നടപടിയുമായി വിജിലന്‍സ് മുന്നോട്ട് പോകുന്നത്. തെളിവുള്ളതിനാല്‍ ആരോടും മറുപടി പറയാനാകുമെന്നാണ് ഇതുസംബന്ധിച്ച് വിജിലന്‍സിലെ ഉന്നതരുടെ പ്രതികരണം. അഞ്ച് മാസമായി സുരജിന്റെ പ്രവര്‍ത്തനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കുന്നുണ്ട്. റെയ്ഡ് പൂര്‍ത്തിയായാല്‍ സൂരജിനെ ചോദ്യം ചെയ്യും. സ്വത്തുക്കളുടെ ഉറവിടം കണ്ടെത്താനാണ് ഇത്. അതിന് ശേഷം മാത്രമേ അഴിമതിയില്‍ വ്യക്തത വരൂ. അതിനിടെ വിജിലന്‍സ് സ്വമേധയാ കേസ് എടുത്ത സാഹചര്യത്തില്‍ സൂരജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുമെന്ന് സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha