ബാര്‍കോഴ വിവാദം; മാണിക്കെതിരെ തെളിവില്ലന്ന് എജിയുടെ റിപ്പോര്‍ട്ട്, അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി
ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചപ്പോഴാണ് അന്വേഷണത്തെ സംബന്ധിച്ച് കോടതി പരാമര്‍ശം നടത്തിയത്. വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള 19 സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതായി കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇനി കേസില്‍ 13 സാക്ഷികളെ കൂടി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനുണ്ടെന്നും ഇവര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ആരോപണം ഉന്നയിച്ച ബിജു രമേശ് ആരോപണത്തില്‍ നിന്നും പിന്നീട് പിന്നോക്കം പോയതായും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. ഇതുവരെ ചോദ്യം ചെയ്ത സാക്ഷികളില്‍ നിന്നും കേസിനാസ്പദമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന് തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി നാളത്തേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha