സുരക്ഷ ഒരു പ്രശ്‌നം തന്നെ... ഇന്റലിജന്‍സ് ബ്യൂറോ എതിര്‍ത്തു; നരേന്ദ്ര മോഡി ശബരിമലയില്‍ എത്താന്‍ സാധ്യതയില്ല
പ്രധാനമന്ത്രി നരേന്ദ്ര മോഡി ശബരിമലയിലെത്താനുള്ള സാധ്യത മങ്ങുന്നു. സുരക്ഷാ ഭീഷണിയെപ്പറ്റി ഇന്റലിജന്‍സ് ആശങ്ക ഉന്നയിച്ചതിനാലാണ് കാരണം. ഈ മാസം 22നും 27നും ഇടയില്‍ പ്രധാനമന്ത്രി ശബരിമല ദര്‍ശനം നടത്തുമെന്നായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് തലവന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിവരികയായിരുന്നു
മലചവിട്ടിക്കയറി ദര്‍ശനം നടത്തണമെന്നായിരുന്നു മോഡിയുടെ ആഗ്രഹം. എന്നാല്‍ ഭക്തജന തിരക്ക് കൂടുതലുള്ള ഈ സമയത്ത് സുരക്ഷാപാളിച്ച ഉണ്ടാകാന്‍ ഏറെ സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് കേരള ഘടകം അറിയിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ എത്തിയാലും സുരക്ഷിതമായി പ്രധാനമന്ത്രിയെ ദര്‍ശനം നടത്തി തിരികെയെത്തിക്കുക വളരെ ശ്രമകരമായ ദൗത്യമായിരിക്കുമെന്നാണ് ഇന്റലിജന്‍സിന്റെ പക്ഷം.
വനപ്രദേശങ്ങളും കാട്ടുമൃഗങ്ങളും ഏറെയുള്ള ശബരിമലയില്‍ പ്രധാനമന്ത്രി എത്തിയാല്‍ സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ഏറെ പണിപ്പെടേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടക കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാരും ഭക്തജനങ്ങളും. ശബരിമലയ്ക്കു മാത്രമല്ല, പത്തനംതിട്ടയ്ക്ക് ആകമാനം വന്‍ വളര്‍ച്ച ഇതിലൂടെ കൈവരിക്കുവാനാവും. ദേശീയ തീര്‍ത്ഥാടക കേന്ദ്രമായാല്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ലഭിക്കും.
ശബരിമല ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണി നേരില്‍ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജലസേചന മന്ത്രി പി.ജെ. ജോസഫും. പ്രധാനമന്ത്രിക്ക് വിശ്രമിക്കാന്‍ കുമരകത്ത് സ്റ്റാര്‍ ഹോട്ടല്‍ നേരത്തെതന്നെ ബുക്ക് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha