മാണിക്കെതിരെ തെളിവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
ബാര്‍ കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്നും വ്യക്തമായ തെളിവുകളൊന്നും ധനമന്ത്രി കെ.എം.മാണിക്കെതിരേ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാര്‍ വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കണമെന്ന വി.എസ്. സുനില്‍കുമാറിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോടു വിശദീകരണം ചോദിച്ചിരുന്നു.
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു 19 പേരെ ചോദ്യം ചെയ്‌തെങ്കിലും സാക്ഷിമൊഴികളില്‍ നിന്നും സാമ്പത്തിക ഇടപാടു നടന്നതായുള്ള വിവരം ലഭിച്ചില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാര്‍ കോഴയുമായി നേരിട്ടു ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം കേസില്‍ കോടതി നിരീക്ഷണത്തിനുള്ള അന്വേഷണത്തെ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ എതിര്‍ത്തു. മാണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ മന്ത്രിക്കെതിരേ കേസെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം 19-ലേക്ക് മാറ്റി. മാണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം കുമാരപുരം സ്വദേശി ബ്രിജേഷ് രാജുവാണ് കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha