ചേര്‍ത്തലയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
ചേര്‍ത്തലയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. കുറുപ്പംകുളങ്ങരയിലെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയ്ക്കാണ് തീ പിടിച്ചത്. വീട്ടുടമസ്ഥന്‍ എസ്.എല്‍ വര്‍ഗീസാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.
ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വലിയ ശബ്ദത്തോടെ പൊട്ടിതെറിയുണ്ടായത്. സ്ഥലത്ത് പോലീസും അഗ്നിശമനസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha