വിദ്യാര്‍ഥിയുടെ ദുരൂഹമരണം കൊലപാതകമെന്നു തെളിഞ്ഞു, സഹപാഠികള്‍ അറസ്റ്റില്‍
കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപെടുത്തിയതെന്ന് തെളിഞ്ഞു. സംഭവത്തില്‍ രണ്ട് സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച രാവിലെയായിരുന്നു ഹോസ്ദുര്‍ഗ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിത്യാനന്ദ പോളിടെക്‌നികിനു സമീപത്തെ വെള്ളക്കെട്ടിലായിരുന്നു മൃതശരീരം കിടന്നിരുന്നത്. കൂട്ടുകാരായ നാല് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയ അഭിലാഷ് വഴിയില്‍ ഇറങ്ങിയെന്നായിരുന്നു സഹപാഠികള്‍ പറഞ്ഞിരുന്നത്. പിന്നീട് അഭിലാഷ് മുങ്ങിമരിച്ചെന്ന് ഓട്ടോറിക്ഷയില്‍ കൂടെ ഉണ്ടായിരുന്ന രണ്ട് പേരും മൊഴിതിരുത്തി പറഞ്ഞു.
ഇതേ തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് അഭിലാഷിനുണ്ടായിരുന്ന പ്രണയത്തെ ചൊല്ലി രണ്ട് വിദ്യാര്‍ത്ഥികള്‍ വഴിയില്‍ വച്ച് അഭിലാഷുമായി കലഹിച്ചു . കോമ്പസുപയോഗിച്ച് മുഖത്ത് കുത്തി പരിക്കേല്‍പ്പിക്കുകയും ഒടുവില്‍ മുഖം കഴുകാനായി വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോള്‍ മുക്കി കൊലപെടുത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സ്വാഭാവിക മുങ്ങിമരണമെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വലിയ പ്രതിഷേധമുണ്ടായി. ഇതോടെയാണ് അന്വേഷണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha