ബാര്‍ കോഴ, സര്‍ക്കാര്‍ നിലപാട് പ്രതീക്ഷിച്ചതു തന്നെയെന്ന് വി.എസ്
കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് പ്രതീക്ഷിച്ചിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ സരംക്ഷിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതിക്കാര്‍ക്കു വേണ്ടി മുന്‍കൂട്ടി പ്രതികരിക്കുകയും പ്രസ്താവന നടത്തുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരുന്നു എന്നും വി.എസ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരായ ആരോപണത്തിന് തെളിവില്ലെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha