ബാര്‍കോഴ; സിപി ഐ നേതാവ് വിഎസ് സുനില്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിപിഐ എംഎല്‍എ വി എസ് സുനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. അന്വേഷണത്തില്‍ കെ എം മാണി കൈക്കൂലി വാങ്ങിയതിന് ഇതു വരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് വിജിലന്‍സ് ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പണം കൈമാറിയെന്ന് പറയപ്പെടുന്ന ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇതു വരെ മൊഴി നല്‍കിയിട്ടില്ലെന്നും വിജിലന്‍സിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സിന്റെ റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. കേസ് വിജിലന്‍സ് അട്ടിമറിച്ചെന്നാരോപിച്ച് കോഴയാരോപണമുന്നയിച്ച ബിജു രമേശ് കേസില്‍ കക്ഷി ചേരുമെന്നും ഇന്നലെ അറിയിച്ചിരുന്നു
https://www.facebook.com/Malayalivartha