പത്തനംതിട്ടയില്‍ എട്ട് വയസുകാരനെ പിതാവ് കഴുത്തറുത്ത് കൊന്നു
പത്തമനംതിട്ട കോഴഞ്ചേരിയില്‍ എട്ടു വയസുകാരന്‍ വീടിനുള്ളില്‍ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. കുറിയന്നൂര്‍ പുളിമുക്ക് കോളപ്ര വീട്ടില്‍ റിജിന്‍ തോമസ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് റെജി തോമസിനെ (40) കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. റെജിയുടെ ഭാര്യ ഷീല പനിക്കു മരുന്നു വാങ്ങാന്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു സംഭവം. ഇരുവരുടെയും ഏക മകനാണ് റിജിന്‍. കുറിയന്നൂര്‍ വെസ്റ്റ് എംടിഎല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ റെജി തന്നെയാണ് സ്‌കൂളില്‍ നിന്നു കൂട്ടിക്കൊണ്ടു വന്നത്. ഷീല മടങ്ങിയെത്തിയപ്പോള്‍ റെജി വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോഴും റെജി അവിടെത്തന്നെ ഉണ്ടായിരുന്നു.
വീട്ടിലെ ഹാളിലാണ് ശിരസ്സ് വേര്‍പെട്ട നിലയില്‍ റിജിന്റെ ശരീരം കണ്ടത്. എട്ടു മാസം മുന്‍പ് മൂന്നു മാസത്തോളം ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിനു തിരുവനന്തപുരത്തു ചികില്‍സയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha