യോഗ്യതയില്ല; വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ വിശദീകരണം തേടി
വൈസ് ചാന്‍സലറാകാന്‍ വേണ്ട യോഗ്യതകളില്ല എന്ന പരാതിയില്‍ മഹാത്മ ഗാന്ധി സര്‍വകലാശാല, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
യുജിസി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയില്ലെന്ന ആരോപണമാണ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. 10 വര്‍ഷം പ്രൊഫസര്‍ ആയിരിക്കണം എന്നതടക്കമുള്ള യോഗ്യതകള്‍ അദ്ദേഹത്തിനില്ല എന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പാരാതി പറയുന്നത്. ഇത് സംബന്ധിച്ച് വിസിക്ക് നല്‍കാനുള്ള വിശദീകരണം അറിയിക്കാന്‍ ഗവര്‍ണര്‍ ഡോ. ബാബു സെബാസ്റ്റിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാലടി വിസി ഡോ. എം.സി. ദിലീപ് കുമാര്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിസിയായി തുടരാനാവില്ലെന്നുമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. ഈ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും സര്‍ക്കാരിനോടും ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ടത്. സര്‍വകലാശാലകളുടെ നടത്തിപ്പില്‍ ഗവര്‍ണര്‍ ഇടപെടുന്നു എന്ന് സര്‍ക്കാര്‍ പരാതിപ്പെടുന്ന സാഹചര്യത്തിലാണ് വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ തയ്യാറായതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ് എന്‍ കോജേജ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടാന്‍ ചാന്‍സിലര്‍ എന്ന രീതിയില്‍ അവകാശമുണ്ടന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha