മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലമെടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവച്ചു
ഡാമിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയതോടെയാണ് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണമായും നിര്‍ത്തിയത്. ഇതോടെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 141.8 അടിയായി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് കൂട്ടി കൂടുതല്‍ വെള്ളം ശേഖരിക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്.
അതേ സമയം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയേയും ഹരിത ട്രെബ്യൂണലിനേയും സമീപിക്കും. അസാധാരണ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയുണ്ടെന്നും സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha