നെടുമങ്ങാട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
നെടുമങ്ങാട് നെട്ട ഹൗസിംഗ് ബോര്‍ഡ് കോളനിക്ക് സമീപം ഒരു സംഘം നടത്തിയ ആക്രമണത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം നെട്ട സ്വദേശി വില്‍ജിത്ത് (26), ആര്‍എസ്എസ് വേങ്കോട് ശാഖാ ശിക്ഷക് അനൂപ് (25) എന്നിവര്‍ക്ക് വെട്ടേറ്റു.
കഴിഞ്ഞ രാത്രി ഒമ്പതരയോടെ ബൈക്കിലെത്തിയ പത്തംഗസംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ശരീരമാസകലം വെട്ടേറ്റ വില്‍ജിത്തും അനൂപും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനും നെടുമങ്ങാട് ജില്ലാ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമായ ബൈജുവിന് ആക്രമണത്തില്‍ വെട്ടേറ്റിരുന്നു. ആക്രമണത്തില്‍ വലതു കാല്‍ അറ്റുതൂങ്ങിയ ബൈജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കതക് തകര്‍ത്ത് വീട്ടില്‍ കടന്ന അക്രമിസംഘം ബൈജുവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha