കൈമലര്‍ത്തി സര്‍ക്കാര്‍, മാണിയെ ദ്രോഹിച്ചവരും കൈമലര്‍ത്തി; ഈ അനുഭവം മറ്റൊരാള്‍ക്ക് വരാതിരിക്കട്ടെ
ഒടുവില്‍ സര്‍ക്കാര്‍ പറഞ്ഞു. ബാര്‍കോഴ കേസില്‍ തെളിവില്ല. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രം അതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. സര്‍ക്കാര്‍ തലയൂരി. ആരോപണം ഉന്നയിച്ചവരും തലയൂരി. ആരോപണം ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിച്ചവരും തലയൂരി.
ഇവിടെ നഷ്ടപ്പെട്ടത് ഒരാള്‍ക്കുമാത്രം. അത് സാക്ഷാല്‍ കെ.എം. മാണിക്ക. അമ്പതുകൊല്ലം ഒരു മണ്ഡലത്തെ കേരള നിയമസഭയില്‍ തുടര്‍ച്ചയായി പ്രതിനിധീകരിച്ച കെ.എം മാണിക്ക് ബാര്‍കോഴ ആരോപണം ചില്ലറ നഷ്ടമല്ല ഉണ്ടാക്കിയത്. കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു പൊടിച്ച സംഭവം കാറ്റുപോയ ബലൂണാകുമ്പോള്‍ മലയാളികള്‍ ഒരു പാഠം പഠിക്കണം. കേരളം നന്മയുള്ളവര്‍ക്ക് പറ്റിയ സംസ്ഥാനമല്ല.
കാരുണ്യ ഭാഗ്യക്കുറി പദ്ധതിയിലൂടെ അനേകായിരങ്ങളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നുവെന്ന ദയ പോലും ആരും കെ.എം.മാണിയോട് കാണിച്ചില്ല.ആരോപണം ഉന്നയിച്ച ബിജുരമേശിന്റെ വിശ്വാസ്യത പോലും ആരും പരിഗണിച്ചില്ല.
ചോദ്യം ചെയ്ത സാക്ഷികള്‍ കെ.എം. മാണി പണം വാങ്ങിയതിന് തെളിവില്ലെന്ന് പറഞ്ഞതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ആരും തെളിവു നല്‍കാനെത്തിയില്ല. തെളിവില്ലാതെ എങ്ങനെയാണ് കേസില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെന്ന് വിജിലന്‍സ് ചോദിക്കുന്നു.
ആര്‍ക്കും ഉന്നയിക്കാവുന്ന ഒന്നാണ് ആരോപണങ്ങള്‍. കെ.എം.മാണിക്ക് താന്‍ പണം കൊടുത്തതായി ബിജു രമേശ് പറയുന്നില്ല.. പറഞ്ഞുകേട്ട അറിവാണ് അദ്ദേഹത്തിനുള്ളത് കെ.എം.മാണിക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും 10 ലക്ഷം കരാര്‍ വാങ്ങിയെന്നും അയാള്‍ തന്റെ ഹോട്ടലിലാണ് താമസിച്ചതെന്നും ബിജു പറയുന്നു. എന്നാല്‍ ബിജുവിന്റെ കൈയില്‍ നിന്നും പണവുമായി പോയവര്‍ കെ.എം മാണിയെ കണ്ടതിന് എന്താണുറപ്പ്.
ആരോപണം ഉന്നയിച്ച് പൊതുജനമധ്യത്തില്‍ ബഹുമാനിക്കപ്പെടുന്നവരെ തകര്‍ക്കാനുള്ള ശ്രമം തികച്ചും അപലപനീയമാണ്. ആരോപണമേല്‍ക്കുന്നവരാകട്ടെ തീര്‍ത്തും നിരായുധരാകുന്നു. നമ്പി നാരായണനും ശശികുമാറും അനുഭവിച്ച പീഡനങ്ങള്‍ തെളിവായി നമുക്കു മുന്നിലുണ്ട്. നേരത്തെ കെപിസി നമ്പ്യാര്‍ക്കും സിവി ആനന്ദബോസുനും ഇതേ ഗതി വന്നു.
ഒരു മന്ത്രിയും ഒരു എംഎല്‍എയുമാണ് ആരോപണത്തിന് പിന്നിലെന്നത് നാട്ടില്‍ പാട്ടാണ്. സര്‍ക്കാരിലെ ഉന്നതനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ ഉന്നതര്‍ അറിയാതെ ആരോപണം ഉന്നയിക്കില്ലെന്ന് പറയുന്നവരും കേരളത്തില്‍ നിരവധിയാണ്.
മാണിയുടെ അനുഭവം ഒരുപാഠമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ആരോപണം ഉന്നയിക്കുന്നവര്‍ അതിന്റെ വരും വരായ്കകള്‍ ചിന്തിച്ചാല്‍ അവര്‍ക്കു തന്നെ നല്ലത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha