ബാര്‍ കോഴ സര്‍ക്കാര്‍ നിലപാട് രേഖാമൂലം നല്‍കണമെന്ന് ഹൈക്കോടതി
ബാര്‍ കോഴ കേസില്‍ നിലപാട് രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളും പ്രാഥമിക അന്വേഷണത്തിന്റെ രേഖകളും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ രണ്ടിന് ഹര്‍ജിയില്‍ അന്തിമവാദം നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha