മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി, പ്രദേശത്ത് കനത്ത് മഴ, ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട്, കേരളം ആശങ്കയില്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് കത്ത് നല്‍കി. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. വെള്ളം 140 അയിയില്‍ കൂടുതല്‍ ഉയരാനാണ് സാധ്യത. അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തമാണ്. ഇന്നു ന്യൂഡല്‍ഹിയില്‍ ചേരുന്ന ലവിഭവ മന്ത്രിമാരുടെ യോഗത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുമെന്നു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്കു വെള്ളമൊഴുക്കാനാരംഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണു തമിഴ്‌നാട് വൈഗയിലേക്കു കൊണ്ട്‌പോകാന്‍ തുടങ്ങിയത്. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 141.9 അടിയിലെത്തിയിരുന്നു. രാത്രി വൃഷ്ടിപ്രദേശത്തു മഴ പെയ്യാനാരംഭിച്ചതോടെ ഏതു നിമിഷവും ജലനിരപ്പ് സുപ്രീംകോടതി നിര്‍ദേശിച്ച പരിധിയായ 142 അടിയിലെത്തുമെന്നായപ്പോഴാണു തമിഴ്‌നാടിന്റെ നീക്കം. ഇങ്ങലെ ജലനിരപ്പ് ഉയര്‍ന്നാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് തമിഴ്‌നാടിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെ തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടുപോകുന്നതു പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. ജലനിരപ്പ് 142ല്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. പകല്‍ അണക്കെട്ടിലെത്തിയ തേനി കലക്ടറും ജലനിരപ്പു 142 അടിയിലെത്താതെ വെള്ളം കൊണ്ടുപോകില്ലെന്നു വ്യക്തമാക്കിയിരുന്നു. പകല്‍ മഴയുണ്ടായിരുന്നില്ല. എന്നാല്‍, വൈകിട്ടു മഴ തുടങ്ങി. അതോടെയാണു ഷട്ടര്‍ തുറന്നു വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയത്.
മുല്ലപ്പെരിയാറില്‍ നിന്നു കൂടുതല്‍ വെള്ളമെത്തുമ്പോള്‍ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയരും. ഇതു കുറയ്ക്കാന്‍ വൈഗയില്‍നിന്നു ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഇന്നുമുതല്‍ വെള്ളം തുറന്നുവിടും. തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇതിനുള്ള നിര്‍ദേശം നല്‍കി. ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ 1,09,620 ഏക്കര്‍ കൃഷി ഭൂമിയിലേക്ക് ഇതുമൂലം വെള്ളമെത്തും. ജലനിരപ്പ് ഉയര്‍ന്നാലും മുല്ലപ്പെരിയാറിലെ പ്രധാന ഷട്ടറുകള്‍ തുറക്കേണ്ടതില്ലെന്നും തമിഴ്‌നാട് തീരുമാനമെടുത്തിട്ടുണ്ട്. 1400 ഘന അടി വെള്ളം തമിഴ്‌നാട് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോകുന്നുണ്ട്. 24 മണിക്കൂര്‍ ജലനിരപ്പ് 142 എന്ന നിലയില്‍ത്തന്നെ നിലനിര്‍ത്താനാണു തമിഴ്‌നാടിന്റെ നീക്കമെന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha