മന്ത്രി അടൂര്‍ പ്രകാശിന്റെ മദ്യ വില്‍പന അന്വേഷിക്കുമെന്ന് വിഎം സുധീരന്‍
മന്ത്രി അടൂര്‍ പ്രകാശിന്റെ മദ്യ വില്‍പന അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
അടൂര്‍ പ്രകാശിന് മദ്യ വില്‍പനയുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് തനിക്കറിയില്ലന്നും അക്കാര്യം പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു.കോണ്‍ഗ്രസുകാര്‍ മദ്യ വ്യാപാരവുമായി ബന്ധം പാടില്ലെന്നത് പാര്‍ട്ടിയുടെ നയമാണ്. കാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ കെ.പി.സി.സി ഉദ്ദേശിക്കുന്ന വിധത്തില്‍ മാറ്റം സാധ്യമാവും. ഒറ്റ ദിവസം കൊണ്ട് എല്ലാം മാറുമെന്ന തോന്നലില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ്യതയും ഉത്തരവാദിത്തവുമില്ലാതെ ബാറുടമകള്‍ ഉന്നയിച്ച കോഴ ആരോപണം ഏറ്റുപിടിച്ച് ഇടതുപക്ഷം പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് മുന്‍കാല സമരങ്ങളുടെ ഗതി വരുമെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നീക്കം ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സുധീരന്‍ പറഞ്ഞു.
മദ്യനയം സംബന്ധിച്ച കേസിന്റെ നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ പോരായ്മ ഉണ്ടായിട്ടില്ല. ജനപക്ഷ യാത്രയെ വില കുറച്ച് കാണിക്കാന്‍ കളങ്കിതരുടെ കൈയില്‍ നിന്ന് പണം പിരിക്കാന്‍ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ടാവാം. കോണ്‍ഗ്രസില്‍ ആരെങ്കിലും അത്തരക്കാരില്‍ നിന്ന് പിരിവ് വാങ്ങിയാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. അഴിമതിക്കാരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമാണ്. ഇതിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് സുധീരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha