വിദ്വേഷ പ്രസംഗം; തൊഗാഡിയക്ക് എതിരായ കേസ് പിന്‍വലിക്കുന്നു
വിദ്വേഷ പ്രസംഗം നടത്തിയതിന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഈ കേസിലെ പ്രതിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന സ്പര്‍ജന്‍കുമാറിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് കേസ് പിന്‍വലിക്കുന്നത്.
2003 ല്‍ മാറാട് കലാപത്തെ തുടര്‍ന്ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. പോലീസ് അനുമതി ഇല്ലാതെ വിലക്കുണ്ടായിട്ടും മൈക്ക് ഉപയോഗിച്ച് നടത്തിയ പ്രസംഗം വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതാണെന്ന് കണ്ട് ഐ.പി.സി 153 എ പ്രകാരം മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.
പ്രവീണ്‍ തോഗാഡിയയും, കുമ്മനം രാജശേഖരനും ഉള്‍പ്പടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. 2013 ജൂണിലാണ് കേസ് പിന്‍വലിക്കാമെന്ന് കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കളക്ടര്‍ക്കും കമ്മീഷണര്‍ക്കും കത്തയച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha