കേരള സര്‍വകലാശാലാ പ്രോ.വിസിയുടെ പ്രബന്ധം മോഷ്ടിച്ചത്
കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ എന്‍ വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം മോഷണമെന്ന് കണ്ടെത്തല്‍. മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഗവേഷണ പ്രബന്ധത്തിന്റെ പകുതിയിലധികവും മോഷണമെന്ന് തെളിഞ്ഞത്.തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി.
2009 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയിലാണ് ഡോ.എന്‍ വീരമണികണ്ഠന്‍ ഗവേഷണം നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ആസ്തമ രോഗികളിലെ ശാരീരിക മാനസിക പ്രതിസന്ധികള്‍ പ്രതിപാദിക്കുന്ന പ്രബന്ധം മോഷണമെന്നായിരുന്നു ആക്ഷേപം. കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലറായ വീരമണികണ്ഠനെതിരെ മുന്‍ സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ആര്‍.എസ് ശശികുമാര്‍ പരാതിയുമായി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രിക്ക് കൊടുത്ത പരാതി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറുകയും അന്വേഷണത്തിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മനശാസ്ത്ര വിദഗ്ധനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഡോ വീരമണികണ്ഠന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തില്‍ 64 ശതമാനവും മറ്റ് പഠന പ്രബന്ധങ്ങളില്‍ നിന്നോ റിസര്‍ച്ച് ജേര്‍ണലുകളില്‍ നിന്നോ അടര്‍ത്തിയെടുത്തതാണെന്ന് പ്രമുഖ സര്‍വ്വകലാശാലയിലെ മനശാസ്ത്ര വിഭാഗം മേധാവി കണ്ടെത്തി. വിശദാംശങ്ങള്‍ ഇനം തിരിച്ച് രേഖപ്പെടുത്തി പ്രൊ വൈസ് ചാന്‍സിലര്‍ക്കെതിരെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാറും നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha