മോഷണത്തിനിടെ കൊലപാതകം; പ്രതികള്‍ അറസ്റ്റിലായി
മോഷ്ടാക്കളുടെ മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ അയല്‍വാസികളായ നാലു പേര്‍ അറസ്റ്റിലായി. മോഷണസംഘത്തില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട കണിമംഗലം സ്വദേശി കൈതക്കോടന്‍ വീട്ടില്‍ വിന്‍സെന്റിന്റെ അയല്‍വാസിയും വീടുമായി അടുത്ത ബന്ധവുമുള്ള ഷൈനി, കാമുകന്‍ മനോജ്, ഷൈനിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍, മകന്റെ സുഹൃത്തായ വിദ്യാര്‍ത്ഥി എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ രണ്ടുപേരും തൃശൂരിലെ പ്രശ്‌സതമായ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. അയ്യായിരം രൂപ വാഗ്ദാനം ചെയ്താണ് സഹപാഠിയെ ഷൈനിയുടെ മകന്‍ മോഷണത്തിന് കൂട്ടിയത്. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഷൈനിയും കാമുകനായ മനോജും ചേര്‍ന്ന് നിരവധി ബിസിനസുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം പൊളിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഇവര്‍ മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണവും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
ജര്‍മ്മനിയില്‍ നിന്ന് അടുത്തകാലത്ത് മടങ്ങിയെത്തിയതായിരുന്നു വിന്‍സെന്റ്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ കയറിയത്. മോഷണം ചെറുക്കുന്നതിനിടെയാണ് വിന്‍സെന്റും ഭാര്യയും ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിന്‍സെന്റ് ഇന്നലെ രാവിലെയാണ് തൃശൂര്‍ സെക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha