വിജിലന്‍സിന്റെ ഹിറ്റ്‌ലിസ്റ്റില്‍ മൂന്ന് കലക്ടര്‍മാര്‍, ഉന്നത കോണ്‍ഗ്രസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ ഐഎഎസുകാരന്‍, നിരന്തരം വിദേശയാത്ര നടത്തുന്ന വനിത ഉദ്യോഗസ്ഥ, നടപടിക്ക് ആഭ്യന്തര മന്ത്രിയുടെ പിന്തുണ
അന്യസംസ്ഥാനങ്ങളിലും വിദേശത്തും സ്വത്ത് വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയര്‍ത്തുകയും ചെയ്ത സംസ്ഥാനത്തെ ഒരുഡസനിലേറെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഊട്ടിയിലും നൂറുകണക്കിന് ഏക്കര്‍തോട്ടങ്ങളുള്ളവര്‍ മുതല്‍ ശ്രീലങ്കയിലും ഗള്‍ഫിലും ബിസിനസുള്ളവര്‍ വരെ നീരീക്ഷണത്തിലാണ്. ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് ഇവരില്‍ പലരുടെയും സ്വത്തുക്കള്‍.വിജിലന്‍സ് തലവന്‍ വിന്‍സണ്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ അതീവരഹസ്യമായാണ് പരിശോധന. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.
ആഭ്യന്തരമന്ത്രിയുടെ പിന്തുണയോടെയാണ് വിജിലന്‍സിന്റെ നീക്കം.
രണ്ട് വനിതാഉദ്യോഗസ്ഥര്‍, തെക്കും വടക്കുമുള്ള ജില്ലകളിലെ മൂന്ന് കളക്ടര്‍മാര്‍, ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ ഉറ്റബന്ധുവായ കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുള്ള ഐ.എ.എസുകാരന്‍, നിരന്തരം വിദേശയാത്ര നടത്തുന്ന വനിതാഉദ്യോഗസ്ഥ, തലസ്ഥാനത്തെ മുന്‍ കളക്ടര്‍ എന്നിവരെല്ലാം വിജിലന്‍സിന്റെ നോട്ടപ്പുള്ളികളാണ്.
വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ളവര്‍ വെളിപ്പെടുത്തിയ സ്വത്തുവിവരവും ആദായനികുതിരേഖകളും വിജിലന്‍സ് അധികൃതര്‍ശേഖരിച്ചിച്ചിട്ടുണ്ട്. 14,500കോടി രൂപയുടെ പദ്ധതി നേടിയെടുക്കാന്‍ കൈക്കൂലി അഡ്വാന്‍സായി അരക്കോടി രൂപ ഒരു ഉന്നതോദ്യോഗസ്ഥന് ബ്രിട്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയെങ്കിലും പദ്ധതിയുടെ കരാര്‍ ലഭിച്ചില്ല. തുടര്‍ന്ന് പണം തിരിച്ചുവാങ്ങാന്‍ കമ്പനി പ്രതിനിധി തലസ്ഥാനത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ കേന്ദ്രസെക്രട്ടറിയായി വിരമിച്ചയാളുമായി ചേര്‍ന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
ഭരണകേന്ദ്രങ്ങളുമായി ഏറെഅടുപ്പമുള്ള മറ്റൊരു ഉദ്യോഗസ്ഥന് മഹാരാഷ്ട്രയില്‍ 300ഏക്കറിലധികം തോട്ടമുണ്ട്. അടുത്തിടെ വിവാദത്തില്‍പ്പെട്ടൊരു മന്ത്രിക്കായി 1200ഏക്കര്‍ തോട്ടംവാങ്ങിയതും ഈ ഉദ്യോഗസ്ഥനാണ്. ഉത്തര്‍പ്രദേശുകാരനായ ഉദ്യോഗസ്ഥന് ശ്രീലങ്കയില്‍ ഹോട്ടല്‍ വ്യവസായത്തിന്റെ ശൃംഖലതന്നെയുണ്ട്.കൊച്ചിയില്‍ സുപ്രധാനപദവിയിലുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഊട്ടിയില്‍ ഏക്കറുകണക്കിനാണ് ഭൂമിവാങ്ങിക്കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha