ഇവരെ കുടുക്കാന്‍ മറ്റാരെക്കൊണ്ട് പറ്റും... ഗുണ്ടകളെ കടിഞ്ഞാണിടാന്‍ ഋഷിരാജ് സിംഗിനെ രംഗത്തിറക്കാന്‍ രമേശ് ചെന്നിത്തല
സിങ്കം വന്നാല്‍ കുടുങ്ങേണ്ടവര്‍ എത് വമ്പനായാലും താനെ കുടുങ്ങും എന്നത് കേരളം പല പ്രാവശ്യം കണ്ടതാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ കേരളത്തെ സമ്പൂര്‍ണ ഹെല്‍മറ്റിലേക്ക് നയിച്ച ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടിക്കുമെന്ന് വന്നതോടെ കേരളത്തിലെ മദ്യ ഉപയോഗം കുറയുകയും വാഹന അപകടങ്ങള്‍ കുറയുകയും ചെയ്തു. തുടര്‍ന്ന് ബാക്ക് സീറ്റില്‍ ബെല്‍റ്റ് നിര്‍ബന്ധമാക്കിയത് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ പിന്‍വലിച്ചതോടെ സിംഗ് ആ സ്ഥാനത്തു നിന്നും സ്വയം മാറി. സ്വാതന്ത്ര്യമില്ലാത്തിടത്ത് ഇല്ല എന്ന നിലപാടായിരുന്നു ഋഷിരാജ് സിംഗിന്റേത്.
പിന്നീടെത്തിയത് കെഎസ്ഇബി വിജിലന്‍സ് വകുപ്പിലാണ്. തുടര്‍ന്ന് വൈദ്യുതി മോഷണം നടത്തിയ വമ്പന്മാരെ പിടികൂടി.
ഇതെല്ലാം പരിഗണിച്ചാണ് സിംഗിന്റെ സേവനം തേടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരുമാനിച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതികളില്‍ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമത്തിന് പിന്നാലെ, ആഭ്യന്തര വകുപ്പിനെ ശക്തമാക്കാനാണ് ഋഷിരാജ് സിംഗിന്റെ സഹായത്തിനായി ചെന്നിത്തല നീക്കങ്ങള്‍ തുടങ്ങിയത്.
സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായാണ് എഡിജിപി ഋഷിരാജ്‌സിംഗിനെ രംഗത്തിറക്കാന്‍ രമേശ് ചെന്നിത്തലയുടെ നീക്കം. സിംഗിന്റെ സേവനം ആഭ്യന്തരവകുപ്പിനു വിട്ടുനല്‍കാന്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനോട് അഭ്യര്‍ഥിക്കും. ആര്യാടന്‍ അംഗീകരിച്ചാല്‍ ഋഷിരാജ് സംസ്ഥാനതലത്തില്‍ ആദ്യത്തെ ഗുണ്ടാ സ്‌ക്വാഡിന്റെ തലവനാകും.
ഋഷിരാജിന്റെ സേവനം ലഭിച്ചാലുമില്ലെങ്കിലും ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതിനായുള്ള വ്യക്തമായ രൂപരേഖ ആഭ്യന്തരവകുപ്പ് തയാറാക്കി. ഇതിന്റെ ഭാഗമായി, ഇന്റലിജന്‍സ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിമാരോടു സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കൊള്ളപ്പലിശക്കാരെ അമര്‍ച്ചചെയ്യാന്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കുബേര, ലഹരിമരുന്നിനെതിരായ ക്ലീന്‍കാമ്പസ്, സേഫ് കാമ്പസ് പദ്ധതികള്‍ക്കും ഐ.പി.എസ്/ഐ.എ.എസ്. ഉന്നതരെ കുടുക്കിയ വിജിലന്‍സ് നീക്കങ്ങള്‍ക്കും പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഗുണ്ടാവേട്ടയ്ക്ക് ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായി ഗുണ്ടാനിയമപ്രകാരമുള്ള കരുതല്‍തടങ്കല്‍ കാലാവധി ഒരുവര്‍ഷമായി ഉയര്‍ത്തും. സംസ്ഥാനത്തു രണ്ടായിരത്തോളം സജീവ ഗുണ്ടാ സംഘങ്ങളുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മതതീവ്രവാദ സംഘടനകളെ ഒതുക്കാനും ഗുണ്ടാ സ്‌ക്വാഡിന് അധികാരം നല്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha