അജ്ഞാതന്‍ രക്ഷകനായി, മുന്‍ എംഎല്‍എയുടെ കടം തീര്‍ന്നു
എല്ലാവരിലും കാണില്ല സഹായിക്കാനുള്ള മനസ്, ഉള്ളവരും ഇങ്ങനെ ആരെയും സഹായിക്കില്ല, സഹായിച്ചാലോ പേരും ആഡ്രസും വരെ വെളിപ്പെടുത്തി പബ്ലിസിറ്റി നേടും. പക്ഷേ ഇവിടെ ഒരാള്‍ വ്യത്യസ്ഥനായിമാറുകയാണ്. രാഷ്ട്രീയ ജീവിതത്തില്‍ സംശുദ്ധി മാത്രം സമ്പാദ്യമായുള്ള മുന്‍ ഹോസ്ദുര്‍ഗ് എംഎല്‍എ എം നാരായണനെ ബാങ്ക് ബാങ്ക് ജപ്തി അടക്കാന്‍ സഹായിച്ച അജ്്ഞാതനാണ് ഇവിടെ വ്യത്യസ്ഥനാവുന്നത്. 1991 മുതല്‍ 2001 വരെയായി രണ്ടുതവണ ഹൊസ്ദുര്‍ഗ് എംഎല്‍എയായിരുന്നു നാരായണന്‍. വീട് നിര്‍മ്മിക്കാന്‍ 2004ലാണ് നിലേശ്വരം ഗ്രാമീണ്‍ബാങ്കില്‍ നിന്നും വായ്പയെടുത്തത്.
വീടുനിര്‍മാണവും അപകടത്തെ തുടര്‍ന്നുണ്ടായ ആശുപത്രിച്ചെലവും മറ്റുമായി പ്രതിസന്ധിയില്‍ നില്‍ക്കേവെയാണ് വീടിനു ബാങ്കില്‍ നിന്ന് ജപ്തിനോട്ടിസെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ 1,85,216 രൂപ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ബാങ്കില്‍ നിന്ന് അറിയിച്ചത്. ഇത് കാണിച്ച് ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി നാരായണന്റെ വീട്ടില്‍ നോട്ടിസ് പതിച്ചരുന്നു.
ജപ്തിയും എംഎല്‍യുടെ അവസ്ഥയും കേരളത്തിലെ ഓരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയറിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് ഒരുഫോണ്‍ വന്നു. പേരൊന്നും പറയാതെ അക്കൗണ്ട് വിവരങ്ങള്‍ മാത്രം ചോദിച്ചറിഞ്ഞു.
പിന്നെ കണ്ടത് കടംവീട്ടാനുള്ള 1.82 ലക്ഷം രൂപ അക്കൗണ്ടിലേക്കു എത്തിയതാണ്. ബാങ്കിലെ അക്കൗണ്ടിലേക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍പ്രകാരം ഇന്നലെത്തന്നെ കുടിശിക മുഴുവന്‍ തീര്‍ത്തു. വാര്‍ത്തയറിഞ്ഞു നിയമസഭയിലെ പഴയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കം ഒട്ടേറെപ്പേര്‍ ഫോണില്‍ സഹായം വാഗദാനം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha