കവടിയാര്‍ കൊട്ടാരം പൂട്ടാന്‍ തിരുവനന്തപുരം കോര്പ്പറേഷന്
ഒരുകാലത്ത് പാവപെട്ടവരുടെ കയ്യില്‍ നിന്നും നികുതിപണം വാങ്ങി അവരെ തന്നെ ഭരിച്ചിരുന്ന രാജാക്കന്‍മാരുടെ കൊട്ടാരമായിരുന്നു കവടിയാര്‍ കൊട്ടാരം. ആരുടെയോ ശാപം പോലെ എല്ലാം ഇപ്പോള്‍ തിരികെ ഫലിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴും എന്ന പവഞ്ചൊല്ലുപോലെ,
കെട്ടിടനികുതിയിനത്തില്‍ കവടിയാര്‍ കൊട്ടാരം അരക്കോടിയിലധികം രൂപ തിരുവനന്തപുരം കോര്‍പ്പറേഷന് കൊടുക്കാനുണ്ട്. രണ്ട് പതിറ്റാണ്ടിന്റെ കുടിശ്ശിക.
പുതുക്കിയ കേരള മുനിസിപ്പാലിറ്റി ആക്ട് നിലവില്‍വന്നതോടെയാണ് കൊട്ടാരത്തിന് വന്‍നികുതി കുടിശ്ശിക വന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയും കവടിയാര്‍ കൊട്ടാരത്തിലെ നികുതി പിരവിന് പോകാറില്ല. രാജാക്കന്‍മാരല്ലെ അങ്ങ് വിട്ട്കളയാമെന്നായിരുന്നു കോര്‍പ്പറേഷന്റെ വിചാരം.
ഇതിനിടെയാണ് കൊട്ടാരത്തിന്റെ കെട്ടിടനികുതി കുടിശ്ശികയായ 65.82 ലക്ഷം രൂപ ഉടന്‍ പിരിച്ചെടുക്കാന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരള മുനിസിപ്പല്‍ ആക്ട് നിലവില്‍വന്ന 1994 മുതല്‍ കൊട്ടാരത്തിന് കെട്ടിടനികുതി അടയ്ക്കണമെന്നാണ് ഓഡിറ്റ് വകുപ്പിന്റെ നിര്‍ദ്ദേശം. ഇതിനെതുടര്‍ന്ന് നികുതി കോര്‍പ്പറേഷന്‍ റവന്യൂ വിഭാഗം കൊട്ടാരം അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. നേരത്തെ കൊട്ടാരത്തെ കെട്ടിടനികുതിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha