മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിക്ക് മുമ്പില്‍ കിടപ്പു സമരം; ഉദ്ഘാടനം ചെയ്യുന്നത് പി.സി. ജോര്‍ജ്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിക്ക് മുമ്പില്‍ കിടപ്പു സമരം നടത്തുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ നാടാര്‍ സമുദായത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച രാവിലെ 5.30 മുതല്‍ വൈകുണ്ഠ സ്വാമി ധര്‍മ്മ പ്രാരണ സഭ (വി.എസ്.ഡി.പി) യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിക്ക് മുന്നില്‍ കിടപ്പുസമരം നടത്തുന്നത്.
രാവിലെ ഏഴ് മണിക്ക് ഗവ. ചീഫ് വിപ്പും അഴിമതി വിരുദ്ധ ജനാധിപത്യമുന്നണി ചെയര്‍മാനുമായ പി.സി. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha