കേറിവാടാ മക്കളേ... പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; മുങ്ങുന്ന കപ്പലെന്ന വ്യാഖ്യാനം വൈറലാകുന്നു
അടുത്ത കാലത്ത് സിപിഎമ്മിന് ശനിദിശയാണ്. തൊടുന്നതെല്ലാം പരാജയത്തിലാണ് അവസാനിക്കുന്നത്. മാത്രവുമല്ല പേരുദോഷവും വരുത്തും. നല്ല ഉദ്ദേശത്തോടെ ചെയ്തതെല്ലാം അവസാനം കളിയാക്കലിനും വിമര്‍ശനത്തിനും വരെ വേദിയാകും.
സ്വന്തം പാര്‍ട്ടിയിലേയും മുന്നണിയിലേയും എതിര്‍ഗ്രൂപ്പുകള്‍ കാരണം സിപിഎമ്മിന്റെ പല പദ്ധതികളും പാളിയിരുന്നു. അല്ലെങ്കില്‍, മൂത്രമൊഴിക്കാന്‍ പോകുന്ന ഭൂരിപക്ഷമുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ എന്നേ താഴെ ഇറക്കാമായിരുന്നു. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് മന്ത്രിസഭയെ താഴെയിറക്കാനുള്ള അവസരവും കളഞ്ഞു കുളിച്ചു. മാണിയെ കൊണ്ടുവന്ന് മന്ത്രിസഭയെ വീഴ്ത്താനുള്ള ശ്രമം അവസാനം സിപിഐയും പൊളിച്ചു.
സമരത്തിന്റെ പാത വെടിഞ്ഞ് വൃത്തിയാക്കലും കൃഷിയും പാര്‍ട്ടി ഏറ്റെടുത്തത് ജന ശ്രദ്ധ നേടിയെങ്കിലും അത് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഗ്ലൗസും ഷൂസുമിട്ട് പിണറായി മണ്‍വെട്ടി കൊണ്ട് വെട്ടിയത് ഏറെ വിമര്‍ശനവും നേരിട്ടു.
ഇപ്പോള്‍ വിനയായിരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി ഡിസൈന്‍ ചെയ്ത ലോഗോയാണ്. വിശാഖപട്ടണത്തു നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രചാരണം. അടുത്തവര്‍ഷം ഏപ്രില്‍ 14 മുതല്‍ 19 വരെയാണ് സിപിഐ(എം) 21ാം പാര്‍ട്ടി കോണ്‍ഗ്രസ്.
തുറമുഖ നഗരമായ വിശാഖപട്ടണത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് കപ്പലില്‍ സഖാക്കള്‍ ചെങ്കൊടിയേന്തി നില്‍ക്കുന്ന ലോഗോയാണ് സിപിഐ(എം) തയ്യാറാക്കിയത്. ആലപ്പുഴ സ്വദേശിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
പ്രതിസന്ധികളാകുന്ന കടല്‍ക്ഷോഭങ്ങളെ ധൈര്യപൂര്‍വം തരണംചെയ്തു മുന്നോട്ടുപോകുന്ന സഖാക്കളെയാണ് ലോഗോയില്‍ സിപിഐ(എം) ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു നേരെ വിരുദ്ധമായ തരത്തിലാണ് സൈബര്‍ ലോകത്തു നടക്കുന്ന പ്രചാരണം. പ്രതിസന്ധികള്‍ തരണം ചെയ്യാനാകാതെ മുങ്ങുകയാണ് കപ്പലെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. അടുത്തിടെ പാര്‍ട്ടി നേരിട്ട തിരിച്ചടികളാണ് ലോഗോയില്‍ പ്രതിഫലിച്ചതെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം.
അതിനിടെ, സിപിഐ(എം) എന്ന മുങ്ങുന്ന കപ്പലില്‍ നിന്നു ബിജെപിയിലേക്കു ചേക്കേറുകയാണ് അണികള്‍ എന്ന വിശദീകരണവുമായി മറ്റൊരു ചിത്രവും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha