പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; വിഎസ്ഡിപി പ്രവര്‍ത്തകര്‍ കിടപ്പുസമരം പിന്‍വലിച്ചു
പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ നടത്തിയ കിടപ്പുസമരം പിന്‍വലിച്ചു. നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇന്ന് രാവിലെ മുതലാണ് വിഎസ്ഡിപി പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കിടപ്പ് സമരം തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെ സമരം രാവിലെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ പി സി ജോര്‍ജ്ജ് ഉദ്ഘാടനത്തിന് എത്തിയില്ല. അതിന് മുമ്പായി തന്നെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായി പ്രശ്‌നം അവസാനിപ്പിച്ചു.
ഇന്ന് പ്രഭാതം മുതല്‍ തുടങ്ങിയ സമരം രാവിലെ വീട്ടിലേക്കുള്ള പാത പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്ന നിലയിലേക്ക് മാറിയതോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്കായി രാവിലെ തന്നെ ക്ഷണിച്ചത്. തുടര്‍ന്ന് ആവശ്യം അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വിഎസ്ഡിപി പ്രവര്‍ത്തകര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha