ടി.ഒ. സൂരജ് ഒരു പാവമാണെന്ന് ഗണേഷ് കുമാര്‍; സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്
ടി.ഒ. സൂരജ് ഒരു പാവമാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്. സൂരജ് പറഞ്ഞത് ശരിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അഴിമതിക്കാരായ രണ്ടുപേരുകള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കേരളത്തില്‍ മഹാന്മാരായി ചമഞ്ഞുനടക്കുന്ന പലരുടെയും പല കാര്യങ്ങളും അറിയാമെന്നു ടി.ഒ. സൂരജ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ആരൊക്കെ എന്നത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും തെറ്റുകാരനെന്നു തെളിഞ്ഞാല്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും സൂരജ് പറഞ്ഞു.
ഒരാള്‍ മാത്രം കുറ്റക്കാരന്‍ എന്നു പറയുന്നതു യുക്തിസഹമല്ല. തെറ്റുകാരന്‍ എന്നു പ്രഖ്യാപിക്കേണ്ടത് അന്വേഷണ ഏജന്‍സിയല്ല, നിയമമാണ്. തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും സൂരജ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha