അന്വേഷണം പ്രഖ്യാപിച്ചാല്‍ ഭീഷണി; പിന്നെ എല്ലാം തിരക്കഥ പോലെ... സരിത മുതല്‍ ഗണേഷ്‌കുമാര്‍ വരെ
കേരളത്തില്‍ അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് സത്യം കണ്ടെത്തിയാല്‍ ഭീഷണിപ്പെടുത്തി അന്വേഷണം മരവിപ്പിക്കുക എന്നത്. ചില സൂചനകള്‍ നല്‍കി എല്ലാം തുറന്ന് പറയാതെയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയുമാണ് ഭീഷണി. ലക്ഷ്യം സാധിച്ചുകഴിഞ്ഞാല്‍ ഭീഷണി താനേ ശമിക്കും.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമാറ് ഭീഷണിപ്രയോഗം തുടങ്ങിവച്ചത് സോളാര്‍ കേസിലെ പ്രതി സരിതയായിരുന്നു. പല പ്രമുഖര്‍ക്കുമെതിരെ സൂചനകളിലൂടെയും അല്ലാതെയും സരിത ഭീഷണിയുമായി രംഗത്തെത്തി. പലതും ഫലിച്ചു. ചിലത് ചീറ്റിപ്പോയി. സരിതയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ അവസാനം അവര്‍ക്കെതിരെ പോലും ഭീഷണി മുഴക്കി. വാട്‌സ് ആപ്പില്‍ വന്ന സ്വന്തം അശ്ലീല ചിത്രങ്ങള്‍ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്പ്‌ടോപ്പില്‍ നിന്നുള്ളതാണെന്നായിരുന്നു ഭീഷണി. ഈ ഭീഷണിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വീണില്ല. പക്ഷേ, രാഷ്ട്രീയ നേതാക്കളില്‍ പലരും വിറച്ചു. കാരണം, അവര്‍ പല നേതാക്കള്‍ക്കും സരിതയുടെ ഈ ചിത്രങ്ങള്‍ മൊബൈല്‍ വഴി കൈമാറിയിരുന്നു. വാട്‌സ് ആപ്പും ഉപയോഗിച്ചു. അന്വേഷണം വന്നാല്‍ തങ്ങള്‍ കുടങ്ങുമോ എന്ന പേടിയിലായി അവര്‍.
അഴിമതി കേസില്‍ വിജിലന്‍സിന്റെ പിടിയിലായ ടി. ഒ. സൂരജും സരിതയുടെ തന്ത്രം തന്നെ പ്രയോഗിച്ചിരിക്കുകയാണ്. മഹാന്മാരെന്ന് സ്വയം നടിക്കുന്ന പലരുടെയും പല കാര്യങ്ങളും തനിക്ക് അറിയാമെന്നും പ്രതികരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചാല്‍ പ്രതികരിക്കുമെന്നുമാണ് സൂരജിന്റെ ഭീഷണി. ഈ ഭീഷണിയിലൂടെ അന്വേഷണത്തിന്റ ഊര്‍ജ്ജം ചോര്‍ത്താന്‍ കഴിഞ്ഞേക്കും. അദ്ദേഹത്തിന്റെ വഴിവിട്ട സഹായം പറ്റിയിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനി പ്രശ്‌നത്തില്‍ ഇടപെടേണ്ടി വരും. അന്വേഷണത്തില്‍ ഇപ്പോള്‍ കണിക്കുന്ന ശുഷ്‌കാന്തി മാദ്ധ്യമങ്ങളുടെ ശ്രദ്ധമാറുമ്പോള്‍ കെട്ടടങ്ങിയേക്കാം.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്‍മന്ത്രി കെ. ബി. ഗണേശ്കുമാറാണ് ഏറ്റവും ഒടുവില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അഴിമതിക്കാരായ രണ്ട് ഉന്നതരുടെ പേരുവിവരങ്ങള്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്നാണ് ഗണേഷിന്റെ ഭീഷണി.
സര്‍ക്കാരില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന രണ്ട് ഉന്നതോദ്യോഗസ്ഥരാണ് ഗണേശിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. നേരത്തെ തന്നെ കുഴപ്പക്കാരെന്ന് പേരു കേട്ട ഇരുവരും ചില മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ടവരാണ്. വഴിവിട്ട ബന്ധങ്ങള്‍ മന്ത്രിമാരുമായി ഇവര്‍ക്കുണ്ട്. ഇരുവരെയും സമ്മര്‍ദ്ദത്തിലാഴ്ത്തി ഈ മന്ത്രിമാരെ പിടിച്ചുലയ്ക്കുകയാണ് ഗണേശിന്റെ തന്ത്രം. തന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാന്‍ കൂട്ടു നിന്ന മന്ത്രിമാര്‍ക്കും ഇരിക്കട്ടെ ഒരു ഭീഷണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha