കുടിയന്മാരുടെ വോട്ടും വേണ്ട, കാശും വേണ്ട, സീറ്റും തരില്ല; വരുന്ന തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമാക്കും; മദ്യരാജാക്കന്മാരെ തള്ളി സുധീരന്‍
യു.ഡി.എഫിന് മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യപാനികള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. വരുന്ന തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്നും സുധീരന്‍ പറഞ്ഞു.
മദ്യനയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെ തിരുത്തിയാണ് വി.എം.സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. മദ്യവര്‍ജ്ജനമല്ല, മദ്യനിരോധനമാണ് യു.ഡി.എഫിന്റെ നയമെന്ന് സുധീരന്‍ പറഞ്ഞു. മദ്യവര്‍ജ്ജനമാണ് യു.ഡി.എഫ് നയമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ തങ്കച്ചന്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. ബാര്‍ കോഴ വിവാദത്തില്‍ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ ബാറുടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ ആര്‍ക്കെതിരെയും വരാം. എന്നാല്‍ വ്യക്തതയില്ലാത്ത ആരോപണങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്നും സുധീരന്‍പറഞ്ഞു. ധനമന്ത്രി കെ.എം.മാണിക്കെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതാണ്. ശക്തനായ നേതാവ് ആയതിനാലാണ് മാണിക്കെതിരെ ആരോപണം ഉണ്ടായത്. രാഷ്ട്രീയത്തില്‍ ശക്തരായവരെ ലക്ഷ്യം വയ്ക്കുന്ന രീതി സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള അഡ്ജസറ്റ്‌മെന്റ് സമരമാണ് ബാര്‍കോഴ വിഷയത്തില്‍ എല്‍ഡിഎഫ് നടത്താന്‍ പോകുന്ന സമരം.
ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ തലത്തിലേക്ക് മാറുന്നത് ശരിയല്ല. അഴിമതി നടത്തുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അഴിമതിരഹിത സിവില്‍ സര്‍വീസ് എന്നത് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.
വി.എച്ച്.പി. വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്ക് എതിരായ കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. നിയമവും നടപടിക്രമങ്ങളും അനുസരിച്ചാണ് കേസുകള്‍ പിന്‍വലിക്കുന്നത്. എന്നാല്‍ കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സുധീരന്‍ നിര്‍ദ്ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha