സുധീരന്റെ നിലപാടിനെതിരെ വി.ഡി. സതീശന്‍
മദ്യക്കച്ചവടക്കാരുടെ വോട്ടു വേണ്ടെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാടിനെതിരെ വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. ഇനി മല്‍സരിക്കാനില്ലെന്നാണ് സുധീരന്റെ നിലപാട്. അതാവാം വോട്ട് വേണ്ടെന്നു പറഞ്ഞത്. എന്നാല്‍ ആരുടെയും വോട്ടു വേണ്ടെന്ന് താന്‍ പറയില്ലെന്നും സതീശന്‍ പറഞ്ഞു.
മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ടെന്നായിരുന്നു സുധീരന്റെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ മദ്യപാനികള്‍ക്ക് സീറ്റില്ലെന്നതാണ് യുഡിഎഫ് നയം. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് ശക്തമായി നടപ്പാക്കും.
മദ്യനയം സംബന്ധിച്ച് വി എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ തങ്കച്ചനെ തിരുത്തുകയും ചെയ്തു.
ഇതു സംബന്ധിച്ച് ഉചിതമായ വേദിയില്‍ പ്രഖ്യാപനം നടത്തുമെന്നും മദ്യവര്‍ജനമല്ല, നിരോധനമാണ് പാര്‍ട്ടിയുടെ നയമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. സുധീരന്റെ ഈ നിലപാടിനെതിരെ വിവിധ കക്ഷി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha