കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു;പക്ഷിപ്പനിയെന്ന് സ്ഥിതീകരിച്ചു
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു പിന്നില്‍ പക്ഷിപ്പനിയെന്ന് സ്ഥിതീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പതിനായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങിയതോടെയാണ് സാംക്രമിക രോഗമാണെന്ന സൂചന ലഭിച്ചത്. ചത്ത താറാവുകളില്‍ പക്ഷിപ്പനിക്ക് കാരണമാവുന്ന എ.വി.എന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് മറ്റുള്ളവയ്ക്ക് അടിയന്തരമായി വാക്‌സിനേഷന്‍ നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.
താറാവുകളിലുണ്ടാകുന്ന വസന്ത രോഗമോ പനിയോ ആകാം മരണകാരണമെന്ന നിഗമനത്തിലായിരുന്നു ഇതുവരെ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. എന്നാല്‍ കേരളത്തിലെ ലാബുകളില്‍ താറാവുകളില്‍ നിന്നുള്ള സാംപിളുകള്‍ നടത്തിയ പരിശോധനയില്‍ ഇവയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭോപ്പാലിലെ ലാബിലേക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു.
താറാവു കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഭീമമാണെന്നും രോഗബാധ തുടരുകയാണെങ്കില്‍ കര്‍ഷകരുടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും യോഗം വിലയിരുത്തി. സ്ഥിതി ആശങ്കാജനകമാണെന്നാണ് ഇന്നു ചേര്‍ന്ന മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ഉന്നതതല യോഗത്തിലെ വിലയിരുത്തല്‍. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുളള സാധ്യതകള്‍ ഉള്ളതിനാല്‍ വിഷയത്തേക്കുറിച്ച് ഗൗരവമായി പഠിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha