മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായാലും ഡാം സുരക്ഷിതമായിരിക്കും; തമിഴ്‌നാടിന് പിന്തുണയുമായി മേല്‍നോട്ടസമിതി അധ്യക്ഷന്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന് പിന്തുണയുമായി മേല്‍നോട്ടസമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായാലും ഡാം സുരക്ഷിതമായിരിക്കും. ബേബി ഡാമും സുരക്ഷിതമെന്ന് മേല്‍നോട്ടസമിതി അധ്യക്ഷന്‍ എല്‍.എ.വി.നാഥന്‍. ബേബി ഡാമില്‍ കാണുന്നത് ചോര്‍ച്ചയല്ല, ഡാമിലെ ഈര്‍പ്പമാണ്. അണക്കെട്ടിന്റെ സുരക്ഷ കേരള പൊലീസില്‍ നിലനിര്‍ത്തും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുല്ലപ്പെരിയാര്‍ ഡാമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. അണക്കെട്ട് സുരക്ഷിതമല്ലെന്ന നിലപാടിലാണ് കേരളം.
നേരത്തെ മുല്ലപ്പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ത്തുന്ന തമിഴ്‌നാടിന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ താക്കീത് നല്‍കിയിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തരുതെന്നായിരുന്നു നിര്‍ദേശം. ജലനിരപ്പ് ഉയര്‍ന്ന് 142 അടിയില്‍ എത്തിയാല്‍ നിയന്ത്രിക്കാന്‍ തമിഴ്‌നാടിനാകില്ല. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നു വിടരുതെന്നും മേല്‍നോട്ട സമിതി അധ്യക്ഷന്‍ തമിഴ്‌നാടിനോട് നിര്‍ദേശിച്ചിരുന്നു.
ജലനിരപ്പ് 142.9 അടിയിലെത്തിയപ്പോള്‍ തമിഴ്‌നാട് ഇറച്ചിപ്പാലം വഴി വെള്ളം കൊണ്ടു പോയിരുന്നു. ഇതോടെ ജലനിരപ്പ് താഴുകയും ചെയ്തു. ജലം കൊണ്ടു പോകുന്നതിന്റെ അളവ് തമിഴ്‌നാട് പരമാവധി വര്‍ധിപ്പിച്ചതാണ് ജലനിരപ്പ് കുറയാന്‍ കാരണം. സെക്കന്‍ഡില്‍ 1000 ഘനയടിയില്‍ താഴെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കന്‍ഡില്‍ 2020 ഘനയടി ജലമാണ് തമിഴ്‌നാട് കൊണ്ടു പോയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha