വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നു; ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമെന്ന് സ്ഥിരീകരണം... പ്രതിരോധ നടപടികള്‍ എങ്ങുമെത്തിയില്ല; പ്രധിരോധ കിറ്റുകളും എത്തിയില്ല
കുട്ടനാടും പരിസരത്തും താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്നു സ്ഥിരീകരണമുണ്ടായി. പക്ഷിപ്പനിയുടെ പേരില്‍ രണ്ടു ലക്ഷത്തോളം താറാവുകളെയാണ് ഇവിടെ കൊന്നൊടുക്കേണ്ടത്. രണ്ടാഴ്ചയ്ക്കിടയില്‍ പതിനേഴായിരത്തിലധികം താറാവുകള്‍ രോഗം ബാധിച്ച് ആലപ്പുഴയില്‍ ചത്തിരുന്നു.
അതേസമയം സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും അതു നടപ്പാകുന്നില്ല. ഇന്നു രാവിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും പ്രതിരോധകിറ്റ് എത്താത്തത് നടപടികള്‍ വൈകിക്കുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെറ്റിനറി ഉദ്യോഗസ്ഥര്‍ക്ക് കഴിക്കേണ്ടതും ധരിക്കേണ്ടതുമായ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവാണ് നടപടി വൈകുന്നതിനു കാരണം.
പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാവിലെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനായിരുന്നു തീരുമാനം. ചമ്പക്കുളം, നെടുമുടി ഭാഗങ്ങളിലുള്ള താറാവുകളെ കൊല്ലുന്നതിനു ഉദ്യോഗസ്ഥര്‍ തയാറായെത്തിയെങ്കിലും മരുന്നുകള്‍ മാത്രം എത്തിയില്ല. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ഉദ്യോഗസ്ഥര്‍ക്കാവശ്യമായ മരുന്നുകള്‍ ഇന്നു രാവിലെ തന്നെ എത്തിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. 5000 ത്തോളം കിറ്റുകള്‍ ആലപ്പുഴയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 200 കിറ്റുകള്‍ മാത്രമാണ് ലഭ്യമായത്. പ്രതിരോധ മരുന്നുകള്‍ കഴിക്കാതെ നടപടികള്‍ ആരംഭിച്ചാല്‍ പക്ഷിപ്പനി മനുഷ്യരിലേക്കും പകരുന്നതിന് സാധ്യതയുണ്ട്.
താറാവുകളെ രാവിലെ കൊന്നു തുടങ്ങിയാല്‍ ഒറ്റയടിക്ക് പൂര്‍ത്തിയാക്കണം. ഈ സാഹചര്യത്തിലാണ് കൊന്നൊടുക്കല്‍ മാറ്റിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha