ആ വിളി മരണവിളിയായി, അമ്മയുടെ കണ്‍മുന്നില്‍ മകന്‍ ബൈക്കിടിച്ച് മരിച്ചു
മകനെ യൂണിഫോം മാറ്റാനായി തിരിച്ചു വിളിച്ച അമ്മ അറിഞ്ഞില്ല അത് മരണത്തിലയ്‌ക്കുള്ള ക്ഷണമായിരുക്കുമെന്ന്. തിരിച്ചു വിളിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ മകന്‍ അമ്മയുടെ കണ്‍മുന്നില്‍ വച്ച് ബൈക്കിടിച്ചു മരിച്ചു. മുണ്ടത്താനം ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇടയിരിക്കപ്പുഴ വെള്ളാപ്പള്ളില്‍ ഷാജിയുടെയും സുനിതയുടെയും മകനുമായ ഷെബാസാണ് (11) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ കുങ്ങഴ പഴുക്കാകുളത്ത് സെബാസ്റ്റ്യന്റെ വീടിനു സമീപമാണ് അപകടം നടന്നത്.
ഷെബാസ് ധരിച്ചിരുന്ന യൂണിഫോം മാറിപ്പോയതറിഞ്ഞ് സുനിത കുട്ടിയെ ശരിയായ യൂണിഫോം ധരിപ്പിക്കാനാണു തിരിച്ചു വിളിച്ചത്. ഉടനെ കുട്ടി ബസില്‍ നിന്നിറങ്ങി ബസിന്റെ പുറകിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്ക് ഷെബാസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെബാസിന്റെ സഹോദരി ഇതേ സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ ഷഹ്‌ന സ്‌കൂളില്‍ പോയിരുന്നില്ല.
ഷെബാസിന്റെ പിതാവായ ഷാജി ദുബായ് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കബറടക്കം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha