മുല്ലപ്പെരിയാര്‍; കേരളം സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി അടുത്തമാസം രണ്ടിന് പരിഗണിക്കും
ജലനിരപ്പ് 142 അടിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് എതിരെ ആണ് കേരളം പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാന്‍ വീണ്ടും തമിഴ്‌നാടിനൊപ്പം നിന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജലനിരപ്പ് 142 അടിയിലും അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം ചെയര്‍മാന്‍ എല്‍എവി നാഥന്‍ അംഗീകരിച്ചതാണ് വിവാദമായിരിക്കുന്നത്. അദ്ദേഹം മുല്ലപ്പെരിയാറില്‍ മാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി.
മുല്ലപ്പെരിയാര്‍ മേല്‍ നോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഗ്യാലറിയില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത സമിതി പരിശോധിക്കും. അണക്കെട്ടിലെ സ്വീപ്പേജ് ജലത്തിന്റെ അളവും ഉപസമിതി ശേഖരിക്കും. പരിശോധനയ്ക്കു ശേഷം വിശദമായ റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് കൈമാറും. കേന്ദ്ര ജല കമ്മീഷന്‍ അംഗം ഉമ്പര്‍ജീവ് ഹരീഷ് ഗിരീഷ് അധ്യക്ഷനായ ഉപസമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha